ഇടുക്കി: (piravomnews.in) സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41 കാരനെതിരെയുള്ള കേസിലാണ് വിധി വന്നത്.

17 വർഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ആണ് കേസിൽ വാദം കേട്ട് വിധി പുറപ്പെടുവിച്ചത്. 2022 ലാണ് പ്രതി മകളെ പീഡിപ്പിച്ചത്.
Court sentences father to 17 years in prison for raping his own daughter
