വേങ്ങര : ( piravomnews.in ) കോട്ടക്കൽ - വേങ്ങര റോഡിൽ പാലാണിക്കു സമീപം പിക്കപ്പ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ കുറുഞ്ഞിക്കാട്ടിൽ ശരത് (20), കോട്ടക്കൽ വെസ്റ്റ് വില്ലൂർ കൈതവളപ്പിൽ മുഹമ്മദ് ജാസിം അലി (19 ) എന്നിവരാണ് മരിച്ചത്.
ബുധൻ രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. പാലാണി വൈദ്യർ പടിയിൽ കല്ലക്കയം റോഡിൽ യുവാക്കൾ ബൈക്ക് ഓടിച്ചുവരവെ അമിത വേഗതയിൽ വന്ന പിക് അപ്പ് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ.
Two youths die in tragic accident after being hit by pickup bike
