കൊച്ചി : (piravomnews.in) കശ്‌മീർ പഹൽഗാം താഴ്‌വരയിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കൊച്ചി വിമാനത്താവളത്തിൽ നാടാകെയെത്തി.

ഭീകരവാദം തുലയട്ടെ, വർഗീയത തകരട്ടെ എന്ന മുദ്രാവാക്യം വിളികളോടെ രാമചന്ദ്രന് ആദരാഞ്ജലി അർപ്പിച്ചു.സംസ്ഥാന സർക്കാരിനുവേണ്ടി കൃഷിമന്ത്രി പി പ്രസാദ് മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി. നൂറുകണക്കിനുപേർ വിമാനത്താവളത്തിൽവച്ചുതന്നെ അന്ത്യാഭിവാദ്യം അർപ്പിച്ചു.റിനൈ മെഡിസിറ്റിയിലെ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെയും നിരവധിപേർ ആശുപത്രിയിലും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ ആന്റണി ജോൺ, ടി ജെ വിനോദ്, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, റോജി എം ജോൺ, കലക്ടർ എൻ എസ് കെ ഉമേഷ്, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു, അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുനിൽ, അങ്കമാലി നഗരസഭാ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് തുടങ്ങിയവരും പുഷ്പചക്രമർപ്പിച്ചു.
The entire country flocked to see Ramachandran.
