ആലുവ : (piravomnews.in) മിനിലോറിയുടെ വാതിൽതുറന്ന് കോഴിമാലിന്യം റോഡിൽ വീണത് യാത്രക്കാരെ ദുരിതത്തിലാക്കി. ആലുവ നഗരസഭയിലെ യും ചൂര്‍ണിക്കര പഞ്ചായത്തിലെയും റോഡുകളിൽ ഇടവിട്ട സ്ഥലങ്ങളിലാണ് മാലിന്യം വീണത്.
പെരുമ്പാവൂരില്‍നിന്ന് എടയാറിലേക്ക് പോയ ലോറിയുടെ വാതിൽതുറന്നാണ് മാലിന്യം വീണത്.പെരുമ്പാവൂരിനിന്ന് ശേഖരിച്ച കോഴിമാലിന്യം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള തീറ്റയായി മാറ്റാൻ മൂടിക്കെട്ടിയ ലോറിയിൽ എടയാറിലെ ഫാക്ടറിയിലേക്ക് കൊണ്ടുപോയതായിരുന്നു.
മാലിന്യം വീണത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരും നഗരസഭ ശുചീകരണ ജീവനക്കാരും ലോറിയുടെ പിന്നാലെപോയ യാത്രക്കാരും ചേര്‍ന്ന് ചൂര്‍ണിക്കര എസ്‌പിഡബ്ല്യു സ്‌കൂളിനടുത്തുവച്ച് വാഹനം തടഞ്ഞു.
മുട്ടം മഠത്തിപ്പറമ്പില്‍ സക്കീറിന്റേതാണ് വാഹനം. ജീവനക്കാരനാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡിലെ മാലിന്യംനീക്കി സ്ഥലം വൃത്തിയാക്കി. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്തു. നഗരസഭയിലും പഞ്ചായത്തിലും പിഴ അടയ്ക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Chicken waste spilled on the road
