പത്തനംതിട്ട: (piravomnews.in) വനിതാ സ്റ്റേഷനിലെ എസ്ഐ പോക്സോ കേസ് എടുക്കാൻ വിസമ്മതിച്ചെന്ന് പരാതി. പത്തനംതിട്ട വനിത സ്റ്റേഷൻ എസ്എച്ച്ഒ കെ ആർ ഷെമിമോൾക്കെതിരെയാണ് ആരോപണം.
ഏഴ് വയസുകാരിയെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് ഷെമിമോൾ നടപടിയെടുക്കാതിരുന്നത്. സ്റ്റേഷനിലെത്തിയപ്പോൾ ഷെമിമോൾ പരാതി സ്വീകരിക്കാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈൻ വഴി പരാതി നൽകി. തുടർന്ന് 70 കാരനായ മോഹനൻ എന്നയാളെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നാണ് എസ്എച്ച്ഒ ഷെമിമോൾ പറയുന്നത്. ഇത്തരം ഒരു പരാതിയുമായി ആരും വന്നിട്ടില്ല എന്നാണ് ഷെമിമോളുടെ വാദം.
Complaint alleges that the SI at the women's station refused to take up the POCSO case
