കായംകുളം:(piravomnews.in) ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീട്ടമ്മയ്ക്ക് വീണ്ടെടുത്ത് നൽകി കായംകുളം പൊലീസ്. 25000 രൂപയോളം വില വരുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച് പൊലീസ് തിരികെ നൽകി.
ഭരണിക്കാവ് വില്ലേജിൽ താമസിക്കുന്ന ബേബി ശാലിനിയുടെ ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോണാണ് കായംകുളം പൊലീസ് അന്വേഷിച്ച് കണ്ടെത്തി തിരികെ ഏൽപ്പിച്ചത്.
നഷ്ടപ്പെട്ട മൊബൈൽ ഫോൺ ആരോ കടയിൽ വിറ്റിരുന്നു. അത് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുകയായിരുന്ന പത്തിയൂർ സ്വദേശിനിയിൽ നിന്നുമാണ് പൊലീസ് വീണ്ടെടുത്തത്.
കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടന്‍റെ മേൽനോട്ടത്തിൽ സി ഐ അരുൺ ഷാ, എസ് ഐ രതീഷ് ബാബു, പൊലീസ് ഉദ്യോഗസ്ഥനായ ജയകുമാർ എന്നിവർ ചേർന്ന് കഴിഞ്ഞ മൂന്ന് മാസക്കാലമായി നഷ്ടപ്പെട്ട ഇരുപതോളം മൊബൈൽ ഫോണുകളാണ് കണ്ടെടുത്ത് അവകാശികൾക്ക് തിരിച്ചേൽപ്പിച്ചത്.
Police search for mobile phone lost a year ago, find it and return it to housewife
