പെരുമ്പാവൂർ : (piravomnews.in) ഓടക്കാലിയിൽ പാറമടക്കുളത്തിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി. ഒരു ചാക്കിൽ രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 380 ജലാറ്റിൻ സ്റ്റിക്കുകളാണ് കുറുപ്പംപടി പൊലീസ് കണ്ടെടുത്തത്.

ഓടക്കാലി നൂലേലി മണ്ണൂർമോളത്തെ കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ കുട്ടികളുടെ വലയിൽ കുടുങ്ങിയ ചാക്ക് കുളത്തിൽനിന്ന് പൊക്കിയെടുത്ത് പരിശോധിച്ചപ്പോഴാണ് സ്‌ഫോടകവസ്തുക്കളാണെന്ന് മനസ്സിലായത്. ഞായർ വൈകിട്ട് 5.30നാണ് സംഭവം.
പൊലീസെത്തി പരിശോധിച്ചു. കുളത്തിൽ പത്തോളം ചാക്കുകളുണ്ടെന്നാണ് പറയുന്നത്. രാത്രിയായതിനാൽ പരിശോന നിർത്തി പൊലീസ് കാവൽ ഏർപ്പെടുത്തി. മൂന്നു പാറമടകൾ സമീപത്തായുണ്ട്. തിങ്കളാഴ്‌ച കുളം വറ്റിച്ച് പരിശോധിക്കും. പൊലീസ് കേസെടുത്തിട്ടുണ്ട്.
Explosives found in Paramadakulam
