കൊല്ലം: (piravomnews.in) കൊല്ലത്ത് ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.
അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്.ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ (48) യെയാണ് ഭർത്താവ് റെജി (56) കൊലപ്പെടുത്തിയത്.

പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം റെജി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Wife and husband found dead
