പെരുമ്പാവൂർ : (piravomnews.in) വളയൻചിറങ്ങര ജങ്ഷനിൽ ജീപ്പ് ബസിലിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്. ബുധൻ പകൽ രണ്ടിനായിരുന്നു അപകടം.

വടക്കേ മഴുവന്നൂര്‍ ചീനിക്കുഴി സ്വദേശികളായ അശോക്, സഹോദരന്‍ അതുല്‍, ശ്രീജിത്, അലന്‍, വിഷ്ണു, അജീഷ് എന്നിവര്‍ക്കും ബസിലുണ്ടായിരുന്ന ഒരു സ്ത്രീക്കുമാണ് പരിക്കേറ്റത്.അശോകിന് തലയ്ക്കാണ് പരിക്ക്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
ജീപ്പിലുണ്ടായിരുന്ന ആറുപേരേയും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയില്‍നിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്കുവന്ന വൃന്ദാവന്‍ ബസില്‍ എതിരേവന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ജീപ്പിന്റെ മുൻവശം തകർന്നു.
7 injured after jeep hits bus
