കൊച്ചി: (piravomnews.in) സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ പരാതിയുമായി നടി വിൻസി അലോഷ്യസ്. ലഹരി ഉപയോഗിച്ച ശേഷം മോശമായിപെരുമാറിയതായും പരാതിയിൽ പറയുന്നു.

നടൻ ഷെെൻ ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസാണ് ഫിലിം ചേംബറിനും ഐസിസിക്കും അമ്മക്കുമാണ് പരാതി നൽകിയത് . ലഹരി ഉപയോഗിക്കുന്നത് താൻ കണ്ടുവെന്നും വിൻസി പരാതിയിൽ വ്യക്തമാക്കി.
അതേസമയം, ഡാൻസാഫ് പരിശോധനക്കിടെ ഷെെൻ ടോം ഇറങ്ങിയോടിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്നലെ രാത്രി 10.55ഓടെ,കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ലഹരി ഉപയോഗം ഉണ്ടെന്നറിഞ്ഞ് കൊച്ചിയിലെ ഡാൻസാഫ് യൂണിറ്റ് സംഘം പരിശോധനക്കെത്തിയിരുന്നു.
എറണാകുളം പിജിഎസ് വേദാന്ത ഹോട്ടലിൽ നിന്ന് ഷെെൻ ടോം ഇറങ്ങിയോടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുകയായിരുന്നു.നടൻ പടികൾ ഇറങ്ങി ഓടുന്ന ദൃശ്യങ്ങളാണ് കാണാനായത്.
അഞ്ചിലധികം പൊലീസ് മുറിയിലേക്കെത്തിയപ്പോഴേയ്‌ക്കും ഷെെൻ ജനൽ വഴി ഊർന്ന് താഴേക്കിറങ്ങി പിന്നിട് പടികളിറങ്ങി ഓടുകയായിരുന്നു. ലഹരി ഉപയോഗം ഉണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘമെത്തിയത്. കൊച്ചി നാർക്കോട്ടിക് എസിപിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.
Shen Tom ran away from hotel during drug test; Vinci Aloysius also filed a complaint
