വീടിനുമുന്നിൽ മദ്യപാനം; കസ്റ്റഡിയിലെടുത്തവരെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുത്തി; പത്ത് പേർക്കെതിരെ കേസെടുത്ത് പൊലീസ്

വീടിനുമുന്നിൽ മദ്യപാനം; കസ്റ്റഡിയിലെടുത്തവരെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുത്തി; പത്ത് പേർക്കെതിരെ കേസെടുത്ത് പൊലീസ്
Apr 17, 2025 12:22 PM | By Amaya M K

തൃശ്ശൂര്‍: (piravomnews.in) പൂന്നൂക്കാവ് കോറോത്തയില്‍ പള്ളിക്ക് സമീപം വീട്ടുകാരെയും പോലീസിനെയും ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

കാറിലെത്തിയ സംഘം ഷക്കീറിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട് മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത ഷക്കീറിനെയും പതിനാറുകാരനായ മകനെയും സംഘം കൈയേറ്റം ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വടക്കേക്കാട് പോലീസ് ഇവരെ ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റി.

ഇതിനിടെ സിപിഒ അര്‍ജുന്റെ കൈയില്‍ കടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടിവിട്ട തക്കത്തിനു മുഖത്തടിച്ചു. അതേസമയം ഇവരെ രക്ഷപ്പെടുത്താന്‍ മറ്റൊരു സംഘം ആളുകളും ഇവിടെയെത്തി. ഇവര്‍ പോലീസിനെ ആക്രമിച്ച് കസ്റ്റഡിയിലെടുത്തവരുമായി കടന്നുകളഞ്ഞു.

പെരുമ്പടപ്പ് സ്വദേശികളാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച ആഡംബരക്കാറും രക്ഷപ്പെട്ട കാറും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മൂന്ന് പരാതികളിലായി കണ്ടാലറിയാവുന്ന പത്താളുകളുടെ പേരില്‍ വടക്കേക്കാട് പോലീസ് കേസെടുത്തു.

ആക്രമണത്തില്‍ പരിക്കേറ്റ വടക്കേക്കാട് സ്റ്റേഷനിലെ സിപിഒ അര്‍ജുന്‍, വീട്ടുടമ തോട്ടത്തിപ്പറമ്പില്‍ ഷക്കീര്‍ എന്നിവരുടെ പരാതിയിലും പോലീസ് വാഹനത്തില്‍ കസ്റ്റഡിയില്‍ രക്ഷപ്പെടുത്തിയതിനുമാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Drinking alcohol in front of the house; Those who were taken into custody attacked the police and were rescued; Police have registered a case against ten people

Next TV

Related Stories
 റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തി തീയിട്ടു: യുവാവ് അറസ്റ്റിൽ

Apr 18, 2025 09:40 AM

റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തി തീയിട്ടു: യുവാവ് അറസ്റ്റിൽ

ഇരുട്ട് നിറഞ്ഞ തുരങ്കം കടക്കാൻ ഓലച്ചൂട്ട് കത്തിച്ചു. തുരങ്കം കടന്ന ശേഷം ചൂട്ട് റെയിൽവെ ട്രാക്കിനു സമീപത്ത് ഉപേക്ഷിച്ചു. സമീപത്തെ കാടിന് തീ...

Read More >>
ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതി മരിച്ചു

Apr 18, 2025 09:35 AM

ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതി മരിച്ചു

കാലിനും തലക്കും പരിക്കേറ്റ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് മുബഷിറ...

Read More >>
 കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

Apr 18, 2025 09:30 AM

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

കാർ വെട്ടിപ്പൊളിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഫിലിപ്പ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി....

Read More >>
ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം

Apr 18, 2025 09:17 AM

ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം

വീട്ടില്‍ വച്ച്‌ ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ...

Read More >>
വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക് ദാരുണാന്ത്യം

Apr 18, 2025 09:07 AM

വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക് ദാരുണാന്ത്യം

12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ട്രാവലര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍...

Read More >>
അതിഥിത്തൊഴിലാളികൾക്ക്
ഭക്ഷ്യവിഷബാധ: 12 പേർ ചികിത്സയിൽ

Apr 18, 2025 05:13 AM

അതിഥിത്തൊഴിലാളികൾക്ക്
ഭക്ഷ്യവിഷബാധ: 12 പേർ ചികിത്സയിൽ

വീട്ടിൽ പാചകംചെയ്ത കോഴിയിറച്ചി കഴിച്ചതിനെ തുടർന്ന് വയറിളക്കമുണ്ടാകുകയും 16 പേർ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സ...

Read More >>
Top Stories