പാലക്കാട്:(piravomnews.in) കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥിനി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം ചേറുംകോട് മനോജ് - മായ ദമ്പതികളുടെ മകൾ ദേവിക (10) യാണ് മരിച്ചത്. വീട്ടുകാരും പ്രദേശത്തുള്ളവരുമായി ഇവർ തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോയതാണ്.

ഇന്നലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തമിഴ്നാട് നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. കുട്ടിക്ക് പനിയുണ്ടായിരുന്നു.
കുട്ടിയുടെ സോഡിയം കുറഞ്ഞതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Student dies after falling ill while on a family vacation
