കൊല്ലം:(piravomnews.in) കരുനാഗപ്പള്ളിയിൽ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിന്‍ (32) പിടിയിലായി.

വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് നട്ടു വളർത്തിയതിന് ഇയാൾ കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
രഹസ്യ വിവരം കിട്ടിയ എക്സൈസ് സംഘം കരുനാഗപ്പള്ളി അയണിവേലികുളങ്ങരയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് രണ്ടാം നിലയിലെ ബെഡ് റൂമിൽ 21 കഞ്ചാവ് ചെടികൾ നട്ടു വളർത്തുന്നത് കണ്ടത്. ഇതിന് പുറനമെ അഞ്ച് ഗ്രാം കഞ്ചാവ്, ആംപ്യുള്‍ എന്നിവയും എക്സൈസ് സംഘം പരിശോധനയിൽ കണ്ടെടുത്തു.
കരുനാഗപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) അജിത്‌കുമാര്‍ എ, പ്രിവന്റീവ് ഓഫീസര്‍മാരായ അന്‍ഷാദ് എസ്, അഖില്‍ ആര്‍, സഫേഴ്സൺ എസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ജയലക്ഷ്മി എസ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ (ഗ്രേഡ്) മന്‍സൂര്‍ പി.എം എന്നിവര്‍ പങ്കെടുത്തു.
Police register case against 32-year-old for growing cannabis in pots in bedroom on second floor of house
