നേര്യമംഗലത്തെ കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു

നേര്യമംഗലത്തെ കെഎസ്ആർടിസി അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു
Apr 16, 2025 08:17 PM | By Amaya M K

ഇടുക്കി : (piravomnews.in) നേര്യമംഗലത്തിന് സമീപം മണിയൻപാറയിൽ കെഎസ്ആർടിസി ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. അപകടത്തിൽ യാത്രക്കാരിയായ 15 കാരി മരണപ്പെടുകയും 21 യാത്രക്കാർക്കും കണ്ടക്ടർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. കുമളി യൂണിറ്റിലെ RSC 598 ബസ്സ് ആണ് മറിഞ്ഞത്.

അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുമളി യൂണിറ്റിലെ ഡ്രൈവർ കെ.ആർ മഹേഷിൻ്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.

കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കുന്നതിലേക്കായി സ്റ്റേറ്റ് ലെവൽ ആക്സിഡൻറ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുകയാണ്. ഇനിയും ഇത്തരത്തിൽ കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കുന്നതിലേക്കായി സ്റ്റേറ്റ് ലെവൽ ആക്സിഡൻറ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരുകയാണ്.

ഇനിയും ഇത്തരത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൊണ്ടോ, അശ്രദ്ധകൊണ്ടോ അപകടം സംഭവിക്കുകയാണെങ്കിൽ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നക്കുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.

റോഡ് സൈഡിലെ ക്രഷ് ബാരിയറിൽ ഇടിച്ചുകയറിയ ബസ്സ് 10 അടി താഴ്ചയിലേക്ക് പതിച്ചായിരുന്നു അപകടം. ബസ്സിലെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന പെൺകുട്ടി ഗ്ലാസ്സിലൂടെ തെറിച്ചുവീഴുകയും പെൺകുട്ടിയുടെ ദേഹത്തുടെ ബസിന്റെ ടയർ കയറിയിറങ്ങുകയും ബസ്സിനടിയിൽ കുടുങ്ങുകയുമായിരുന്നു. കട്ടപ്പന സ്വദേശിനിയായ അനീറ്റ ബെന്നിയാണ് അപകടത്തിൽ മരിച്ചത്.

Driver suspended in KSRTC accident in Neryamangalam

Next TV

Related Stories
 റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തി തീയിട്ടു: യുവാവ് അറസ്റ്റിൽ

Apr 18, 2025 09:40 AM

റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തി തീയിട്ടു: യുവാവ് അറസ്റ്റിൽ

ഇരുട്ട് നിറഞ്ഞ തുരങ്കം കടക്കാൻ ഓലച്ചൂട്ട് കത്തിച്ചു. തുരങ്കം കടന്ന ശേഷം ചൂട്ട് റെയിൽവെ ട്രാക്കിനു സമീപത്ത് ഉപേക്ഷിച്ചു. സമീപത്തെ കാടിന് തീ...

Read More >>
ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതി മരിച്ചു

Apr 18, 2025 09:35 AM

ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതി മരിച്ചു

കാലിനും തലക്കും പരിക്കേറ്റ് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് മുബഷിറ...

Read More >>
 കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

Apr 18, 2025 09:30 AM

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

കാർ വെട്ടിപ്പൊളിച്ചാണ് ഫിലിപ്പിനെ പുറത്തെടുത്തത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഫിലിപ്പ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി....

Read More >>
ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം

Apr 18, 2025 09:17 AM

ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം

വീട്ടില്‍ വച്ച്‌ ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ...

Read More >>
വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക് ദാരുണാന്ത്യം

Apr 18, 2025 09:07 AM

വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക് ദാരുണാന്ത്യം

12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ട്രാവലര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍...

Read More >>
അതിഥിത്തൊഴിലാളികൾക്ക്
ഭക്ഷ്യവിഷബാധ: 12 പേർ ചികിത്സയിൽ

Apr 18, 2025 05:13 AM

അതിഥിത്തൊഴിലാളികൾക്ക്
ഭക്ഷ്യവിഷബാധ: 12 പേർ ചികിത്സയിൽ

വീട്ടിൽ പാചകംചെയ്ത കോഴിയിറച്ചി കഴിച്ചതിനെ തുടർന്ന് വയറിളക്കമുണ്ടാകുകയും 16 പേർ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സ...

Read More >>
Top Stories