മലപ്പുറം: (piravomnews.in) മദ്യലഹരിയിൽ അയൽവാസികൾക് നേരെ കത്തിവീശി ഭീഷണി മുഴക്കിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്. മലപ്പുറം തിരൂരങ്ങാടി മാനിപ്പാടം താമസിക്കുന്ന റാഫി എന്ന ആളാണ് കുട്ടികൾക്കും സ്ത്രീകൾക്കും നേരെ കത്തിയുമായി വന്ന് ഭീഷണി മുഴക്കിയത്.

ഇയാളെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടിട്ടും നടപടി എടുക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇയാൾ സ്ഥിരം ശല്യക്കാരനാണെന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നു.
ഇയാൾ കഞ്ചാവ് കേസിൽ പ്രതിയാണ്. സ്ത്രീകളെയും കുട്ടികളെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
പല തവണ പൊലീസിൽ പരാതി നൽകിയിട്ടും ഇടപെട്ടില്ലെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Thirurangadi police take youth into custody for threatening women and children with a knife
