മുളന്തുരുത്തി : (piravomnews.in) വാഹനമിടിച്ച് പിൻഭാഗം തളർന്ന തെരുവുനായക്ക് "നടക്കാൻ' മുളന്തുരുത്തിയിലെ അഗ്നി രക്ഷാസേനയിലെ ഉദ്യോഗസ്ഥർ വാഹനം നിർമിച്ച് നൽകി.

ഒരാഴ്ച മുമ്പാണ് അപകടത്തിൽപ്പെട്ട നായയെ അഗ്നി രക്ഷാനിലയത്തിന്റെ പരിസരത്ത് കാണുന്നത്. ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകിയെങ്കിലും നായ അവശതയിലായിരുന്നു. അപകടത്തെത്തുടർന്ന് റോഡിലൂടെ ഇഴഞ്ഞുനീങ്ങാൻ ശ്രമിച്ചതിനാൽ തൊലിയും പോയിരുന്നു.
ഏറ്റെടുക്കാനും ആരുമെത്തിയില്ല. തുടർന്നാണ് സേനാംഗങ്ങളായ കെ ബി പ്രശാന്ത്, അഖിൽ കുമാർ, ആർ രാജേഷ് എന്നിവർ നായക്ക് നടക്കാൻ സഹായിക്കാനുള്ള വഴി ആലോചിച്ചത്. വിദേശരാജ്യങ്ങളിൽ പിൻഭാഗം തളർന്ന നായക്കൾക്കുവേണ്ടി പ്രത്യേക വണ്ടികളുണ്ടെങ്കിലും ഇവിടെ ലഭ്യമല്ല.
The Mulanthurthi Fire Department built a vehicle to help a street dog whose back was crushed by a vehicle walk.
