പറവൂർ : (piravomnews.in) കനത്ത കാറ്റിലും മഴയിലും വടക്കേക്കര പഞ്ചായത്ത് മൂന്നാംവാർഡ് സത്താർ ഐലൻഡിലെ പള്ളിയിൽ വീട്ടിൽ ജോബിയുടെ വീടിന്റെ മേൽക്കൂര തകർന്നുവീണു.

30 വർഷം പഴക്കമുള്ള ഈ വീട്ടിലാണ് ജോബിയും ഭാര്യ അൽഫോൻസയും സ്കൂൾ വിദ്യാർഥികളായ മൂന്ന് മക്കളും താമസിക്കുന്നത്. ഉറക്കത്തിനിടെ വീടിന്റെ മുകൾഭാഗത്തുനിന്ന് ഞെരിയുന്ന ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
ഒരുഭാഗത്തെ കഴുക്കോലും പട്ടികകളും പൂർണമായും തകർന്നിട്ടുണ്ട്. നിർമാണത്തൊഴിലാളിയായ ജോബിക്ക് താമസിക്കാൻ മറ്റിടങ്ങളില്ലാത്തതിനാൽ പിൻവശത്ത് ഷീറ്റ് വലിച്ചുകെട്ടിയാണ് താമസം. മൂത്തകുന്നം വില്ലേജ് ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്.
Roof of house collapsed due to rain and wind
