പെരുമ്പാവൂർ : (piravomnews.in) തോട് കൈയേറി കള്ളുഷാപ്പിലേക്ക് വഴിനിർമിച്ചതായി പരാതി. കൂവപ്പടി പഞ്ചായത്ത് 20–-ാം വാർഡിലെ മുട്ടുഴിത്തോട് കൈയേറിയാണ് റോഡ് നിർമിക്കുന്നത്.

25 അടി വീതിയുള്ള തോടിന്റെ 15 അടിയോളം കൈയേറി സംരക്ഷണഭിത്തി കെട്ടിയിരിക്കുകയാണ്. 2018, 19 വർഷങ്ങളിൽ പ്രദേശത്ത് വെള്ളം കയറിയതിനെത്തുടർന്ന് നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറിയിരുന്നു. അതിനുശേഷം തൊഴിലുറപ്പുതൊഴിലാളികളും നാട്ടുകാരും മുട്ടുഴിത്തോട്ടിൽ എല്ലാ വർഷവും രണ്ടും മൂന്നും തവണ ശുചീകരണം നടത്താറുണ്ട്.
കഴിഞ്ഞമാസവും തോട്ടിലെ ചെളി കോരിമാറ്റിയിരുന്നു. തോട്ടക്കാട്ട് പാടം, തണ്ണിപ്പാത്ത് പാടംവഴി തൊട്ടുചിറയിൽ അവസാനിക്കുന്നതാണ് തോട്. ഒക്കൽ പഞ്ചായത്തിനെയും കൂവപ്പടി പഞ്ചായത്തിനെയും വേർതിരിക്കുന്ന മുട്ടുഴിത്തോടിന്റെ ഓരം ചേർന്ന് പാടങ്ങളിലേക്ക് പോകാൻ ഒരാൾക്ക് നടക്കാവുന്ന വീതിയാണ് ഉണ്ടായിരുന്നത്.
Complaint that the ravine was encroached upon to widen the road to the shop
