കൊച്ചി .....(piravomnews.in) അതിരപ്പിള്ളിയിൽ രണ്ട് പേർ മരിച്ചു; കാട്ടാന ആക്രമണമെന്ന് പ്രാഥമിക നിഗമനം.അതിരപ്പിള്ളി വാഴച്ചാലിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസികൾ ആണ് മരിച്ചനിലയിൽ കാണപ്പെട്ടത്

വാഴച്ചാൽ കാടർ ഉന്നതിയിലെ അംബിക ( 30 ), ആനപ്പാന്തം ഉന്നതിയിലെ സതീഷ്(34) എന്നിവരാണ് മരിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വനത്തിലാണ് സംഭവം. സതീഷിന്റെ ബന്ധുവാണ് അംബിക സതീഷിന്റെ മൃതദേഹം പാറപ്പുറത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലും, അംബികയുടെ മൃതദേഹം പുഴയിലും ആണ് കണ്ടെത്തിയത്. അംബിക ഭർത്താവ് രവി, സതീഷ് ഭാര്യ രമ എന്നിവർ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ ഷെഡ്ഡ് കെട്ടി താമസിക്കുകയായിരുന്നു
Two people died in Athirappilly; initial conclusion is that it was a wild elephant attack
