കൊല്ലം: (piravomnews.in) അമിത വേഗത്തിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് ഐടി ജീവനക്കാരൻ മരിച്ചു. കാവനാട് വാടകയ്ക്ക് താമസിക്കുന്ന ഋതുൽ കൃഷ്ണ (27) ആണ് മരിച്ചത്.

ഇന്ന് ഉച്ച കഴിഞ്ഞ് ആശ്രാമം മൈതാനത്തിന് അടുത്തായിരുന്നു അപകടം. അമിത വേഗത്തിൽ വന്ന കാർ ഋതുലിനെ ഇടിച്ച ശേഷം മറ്റൊരു കുടുംബം സഞ്ചരിച്ച ബൈക്കിലും ഇടിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി.
കാർ അമിത വേഗത്തിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. അതേ സമയം, കാർ ഓടിച്ച പടിഞ്ഞാറെ കൊല്ലം സ്വദേശി ഗോവിന്ദ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
IT employee dies after speeding car hits scooter
