കൊച്ചി: (piravomnews.in) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 1.190 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. തമിഴ്നാട് സ്വദേശിനി തുളസിയാണ് പിടിയിലായത്.

ബാങ്കോക്കിൽ നിന്നും എത്തിയ വിമാനത്തിൽ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
മുപ്പത്തിയഞ്ചുലക്ഷത്തി എഴുപതിനായിരം രൂപയുടെ കഞ്ചാവാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Woman arrested with cannabis at Nedumbassery airport
