പ്രസവ ചികിത്സക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ

 പ്രസവ ചികിത്സക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Apr 12, 2025 09:37 AM | By Amaya M K

കണ്ണൂർ: ( piravomnews.in ) കണ്ണൂരിൽ പ്രസവ ചികിത്സക്കിടെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ. പയ്യന്നൂര്‍ തെക്കെ മമ്പലത്തെ കെ.പാര്‍വ്വതി(23)യാണ് മരിച്ചത് .

പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജിലെ ചികിത്സയ്‌ക്കിടെയായിരുന്നു യുവതിയുടെ മരണം. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് യുവതിയെ കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ഗുരുതരാവസ്ഥയിലായ പാര്‍വ്വതിയുടെ കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് യുവതി മരണപ്പെടുകയായിരുന്നു.

സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന്റെ ആരോഗ്യനിലയും ഗുരുതരമാണ്. നീലേശ്വരത്തെ പി.പവിത്രന്‍-കെ.ഗീത ദമ്പതികളുടെ മകളാണ് പാർവ്വതി. ഗൾഫിൽ ജോലി ചെയ്യുന്ന ഏഴോം നരിക്കോട്ടെ വിധു ജയരാജാണ് ഭര്‍ത്താവ്. ഏക സഹോദരി ശ്രീലക്ഷ്മി . കുടുംബത്തിന്റെ പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Eight-month pregnant woman dies during childbirth, baby in critical condition

Next TV

Related Stories
കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

May 10, 2025 11:40 AM

കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

തലനാരിഴയ്ക്കാണു രക്ഷപ്പെടാറുള്ളത്. ജീവഭയമുള്ളതിനാൽ കുറച്ചുദിവസങ്ങളിലായി സുമ ബസിലാണു ജോലിക്കു പോയിരുന്നത്....

Read More >>
രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

May 10, 2025 11:17 AM

രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

അബോധാവസ്ഥയിലായിരുന്ന പെൺകുട്ടികളെ ഇവർതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷിതാക്കളോടു വിവരം പറഞ്ഞു. മദ്യം ഉള്ളിൽ ചെന്നതിന്റെ മയക്കം...

Read More >>
ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

May 10, 2025 11:12 AM

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

ലോറി തിരിക്കാനായി വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സ്, ട്രാഫിക്ക് ഉൾപ്പെടെയുള്ളവർ ചേർന്നാണ് പരിക്കേറ്റവരെ മറ്റ്...

Read More >>
പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

May 9, 2025 08:39 PM

പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പരീക്ഷഫലം വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
Top Stories