കൊല്ലം: (piravomnews.in) മന്ത്രിക്ക് എസ്കോർട്ട് പോയ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പൊലീസുകാർക്ക് പരുക്കേറ്റു. പത്തനാപുരം വാഴത്തോപ്പിലാണ് അപകടം നടന്നത്. മന്ത്രി ഒ.ആർ കേളുവിൻ്റെ എസ്കോർട്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വഴിയരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Two policemen injured as police vehicle escorting minister loses control and overturns
