പറവൂർ : (piravomnews.in) സാഹോദര്യത്തിന്റെയും ഒരുമയുടെയും പ്രതീകമായ വിഷുമാറ്റച്ചന്തയ്‌ക്ക് നാടിന്റെ ചരിത്രവുമായി ഏറെ ബന്ധമുണ്ടെന്നും ഇത് കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി പറഞ്ഞു.

ചേന്ദമംഗലം പഞ്ചായത്ത് മുസിരിസ് ഫെസ്റ്റ് വിഷുമാറ്റച്ചന്ത പാലിയം ക്ഷേത്രമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ അധ്യക്ഷയായി. ഇ ടി ടൈസൻ എംഎൽഎ മുഖ്യാതിഥിയായി.
പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, വൈസ് പ്രസിഡന്റ് കെ എസ് സനീഷ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, എ എസ് അനിൽകുമാർ, വി യു ശ്രീജിത്, പി വി മണി, കെ ജി ബാസ്റ്റിൻ, കെ എസ് ശിവദാസ്, ദിവ്യ ഉണ്ണിക്കൃഷ്ണൻ, കെ ആർ പ്രേംജി, ഷൈബി തോമസ്, വി എം മണി എന്നിവർ സംസാരിച്ചു. തുടർന്ന് കൈകൊട്ടിക്കളിയും തിരുവാതിരയും നടത്തി.
Muziris Fest; Vishumata Chanda opens
