കോതമംഗലം : (piravomnews.in) യുവത്വവും സമത്വവും ഉയരുന്ന കേരളോത്സവത്തിന് കോതമംഗലത്തിന്റെ മണ്ണിൽ വർണാഭ തുടക്കം. യുവജനങ്ങളുടെ കലാകായിക സർഗശേഷികൾക്ക് വേദിയൊരുക്കി, തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന് 11 വരെ കോതമംഗലം ആതിഥ്യമരുളും. 59 കലാമത്സരങ്ങളും 118 കായികമത്സരങ്ങളും 118 കായികമത്സരങ്ങളുമാണ് വിവിധ വേദികളിലായി അരങ്ങേറുക.

ചൊവ്വ വൈകിട്ട് നഗരത്തിൽ നടന്ന സാംസ്‌കാരിക ഘോഷയാത്രയ്‌ക്കുശേഷം മാർ ബേസിൽ സ്കൂൾ മൈതാനത്ത് ചേർന്ന സമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് സ്വാഗതം പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ലഹരിവിരുദ്ധ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. കെ ജെ മാക്‌സി എംഎൽഎ, നഗരസഭ ചെയർമാൻ കെ കെ ടോമി, എഫ്‌ഐടി ചെയർമാൻ ആർ അനിൽകുമാർ, എംപിഐ ചെയർമാൻ ഇ കെ ശിവൻ, റഷീദ സലിം, വി ഡി പ്രസന്നകുമാർ, എ ആർ രഞ്ജിത്, ആർ പ്രജീഷ തുടങ്ങിയവർ സംസാരിച്ചു.
Kerala Festival, where youth and equality rise, begins in a colorful way on the soil of Kothamangalam
