പിറവം : (piravomnews.in) പെരുവംമൂഴി റോഡ് നിർമാണം നിലച്ചതിനു പിന്നാലെ റോഡിന്റെ കോൺക്രീറ്റ് പ്രതലത്തിൽ കമ്പികൾ തെളിഞ്ഞു തുടങ്ങിയത് യാത്രക്കാരെ വലയ്ക്കുന്നു.

റോഡിൽ മഴക്കാലത്തു വെള്ളക്കെട്ടു രൂപപ്പെടുന്ന ഭാഗങ്ങൾ ഉയർത്തി കോൺക്രീറ്റ് ചെയ്യുന്നതിനായിരുന്നു ലക്ഷ്യം. എന്നാൽ മാസങ്ങളായി നിർമാണം നിലച്ചതോടെ ഭാഗികമായി പൂർത്തിയായ ഭാഗങ്ങളിലാണു കോൺക്രീറ്റിന്റെ അടിയിൽ ഉള്ള കമ്പികൾ പുറത്തേക്കു തെളിഞ്ഞു വന്നിരിക്കുന്നത്.
രാമമംഗലം പാടത്തുതാഴത്ത് കമ്പി തെളിഞ്ഞ ഭാഗത്ത് അടുത്തയിടെ കാർ അപകടത്തിൽപെട്ടു. ടയർ പൊട്ടിയെങ്കിലും വാഹനം മറിയാതിരുന്നതിനാൽ അപകടം ഒഴിവായി. ഇതിനു ശേഷം ഇൗ ഭാഗത്തു മണ്ണു നിരത്തിയെങ്കിലും കാര്യമായ പ്രയോജനമില്ല.
രാമമംഗലം പൊലീസ് സ്റ്റേഷൻ പടിയിൽ നിന്നു ആരംഭിക്കുന്ന കോൺക്രീറ്റ് റോഡ് പാടത്തുതാഴത്തിനു സമീപം ഒരു വരി ഗതാഗതമായി ചുരുങ്ങും. പരിചിതമില്ലാതെ വാഹനങ്ങൾ രാത്രി ചിലപ്പോൾ പാടത്തേക്കു മറിയുന്നതിനു സാധ്യത ഉണ്ട്.ഇതിനിടയിലാണു കോൺക്രീറ്റിന് ഇടയിൽ നിന്നു കമ്പി തെളിഞ്ഞതു മൂലമുള്ള അപകടം.
Danger wires on Peruvammoozhi road
