കൊച്ചി : (piravomnews.in) കൊച്ചി മെട്രോയുടെ പാലാരിവട്ടംമുതൽ ഇൻഫോപാർക്ക്‌വരെയുള്ള രണ്ടാംഘട്ടം നിർമാണം അതിവേഗം പുരോഗമിക്കുന്നു. 307 പൈൽ സ്ഥാപിച്ചു.

കളമശേരിയിലെ കാസ്റ്റിങ് യാർഡിൽ പിയർക്യാപ് മുതലുള്ള സൂപ്പർ സ്ട്രക്ചർ ഘടകഭാഗങ്ങളുടെ നിർമാണവും വേഗത്തിൽ നടക്കുകയാണ്.നാല് പിയർ ക്യാപുകളുടെയും മൂന്ന് യു ഗർഡറുകളുടെയും കാസ്റ്റിങ് പൂർത്തിയായി.
പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ ഒന്നാംഘട്ടത്തിലെ നിർമാണരീതിയിൽനിന്ന് വ്യത്യസ്ത മായി പിയറിനുമുകളിലുള്ള മെട്രോ സ്റ്റേഷൻ ഘടകഭാഗങ്ങളെല്ലാം കാസ്റ്റിങ് യാർഡിലാണ് നിർമിക്കുന്നത്. രണ്ടുവിഭാഗമായി തിരിച്ചാണ് നിർമാണം നടക്കുന്നത്.
യു ഗർഡറുകളുടെ നിർമാണമാണ് ഒരുവിഭാഗത്തിലുള്ളത്. 100 ടണ്ണിന്റെ നാല് ഗാൻട്രി ക്രെയിനുകൾ ഇവിടെ പ്രവർത്തിക്കുന്നു.രണ്ടാമത്തെ വിഭാഗത്തിലുള്ള ഐ ഗർഡറുകൾ, പിയർ ക്യാപ്പുകൾ, പാരപ്പെറ്റുകൾ, ടി ഗർഡറുകൾ, എൽ ഗർഡറുകൾ എന്നിവയുടെ നിർമാണത്തിന് ആറ് ഗാൻട്രി ക്രെയിനുകൾപ്രവർത്തിക്കുന്നുണ്ട്. 10 ടൺ ഭാരം ഉയർത്താൻ ശേഷിയുള്ള രണ്ടും 60 ടണ്ണിന്റെ രണ്ടും 100 ടണ്ണിന്റെ ഒന്നും 120 ടണ്ണിന്റെ ഒന്നും ഗാൻട്രി ക്രയിനുകളുണ്ട്.
Metro Phase 2 construction is progressing rapidly
