കൂത്താട്ടുകുളം : (piravomnews.in) ഇലഞ്ഞി അന്ത്യാലിൽ കടകൾ കത്തിനശിച്ചു. ഇടത്തൊട്ടിയിൽ ചാക്കോ മാത്യുവിന്റെ (ചാക്കപ്പൻ) കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഗരുഡൻ ഡെക്കറേഷൻസ് ആൻഡ് മെഷിൻ ടൂൾസ്, എജെ ബിൽഡേഴ്സ് എന്നീ സ്ഥാപനങ്ങളാണ് കത്തിനശിച്ചത്.

തിങ്കൾ പുലർച്ചെ രണ്ടോടെയാണ് സംഭവം. എജെ ബിൽഡേഴ്സിലെ കംപ്യൂട്ടറുകൾ, രേഖകകൾ ഉൾപ്പെടെ കത്തി. ഗരുഡൻ ഡെക്കറേഷനിലെ മോട്ടോറുകൾ, പമ്പ്, ജനറേറ്റർ, കസേരകൾ, മേശകൾ, വാർപ്പ്, അലങ്കാരത്തുണികൾ, ലൈറ്റിങ് ഉപകരണങ്ങൾ ഉൾപ്പെടെ കത്തി.
20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ അറിയിച്ചു. സാധനങ്ങൾ പൂർണമായും കത്തിയശേഷമാണ് അഗ്നി രക്ഷാസേനയെ അറിയിച്ചത്. പിറവം, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ അഗ്നി രക്ഷാസേനയെത്തി തീയണച്ചു. സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻനായർ നേതൃത്വം നൽകി.
Shops burnt down in Ilanji; Damage worth Rs 20 lakhs
