മരട് : (piravomnews.in) കുണ്ടന്നൂർ ജെബി സ്കൂളിൽ അതിക്രമിച്ചുകടന്ന സാമൂഹ്യവിരുദ്ധർ സ്കൂളിൽ സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികളും ശുചിമുറിയുടെ വാതിലുകളും തകർത്തു.
ഇ കെ നായനാർ ഹാളിന്റെ തുറന്നുകിടക്കുന്ന ഭാഗത്തുകൂടി സ്കൂൾ കോമ്പൗണ്ടിൽ കയറി മദ്യപാനവും മറ്റും പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പ്രദേശത്ത് രാത്രി പൊലീസ് പട്രോളിങ് ഇല്ലാത്തതും സാമൂഹ്യവിരുദ്ധർക്ക് സഹായകര മാണ്.ഒഴിഞ്ഞ മദ്യക്കുപ്പികളും സിറിഞ്ചുകളും സ്കൂൾ കോമ്പൗണ്ടിൽ പലപ്പോഴായി കാണാറുണ്ട്.

പട്രോളിങ് ശക്തിപ്പെടുത്തണമെന്നും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ സി ആർ ഷാനവാസ് മരട് പൊലീസിൽ പരാതി നൽകി.
School vandalism; plant pots and bathroom doors broken
