കൊച്ചി : (piravomnews.in) കൺസ്യൂമർഫെഡിന്റെ വൈറ്റിലയിലെ മദ്യഷോപ്പിൽനിന്ന് മദ്യക്കുപ്പി മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ ജീവനക്കാർ കൈയോടെ പിടികൂടി പൊലീസിന് കൈമാറി.
മാർച്ച് 31ന് വൈകിട്ട് ഏഴിന് വൈറ്റില ഷോപ്പിലെ പ്രീമിയം കൗണ്ടറിലെത്തി മദ്യക്കുപ്പി അരയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച തൃപ്പൂണിത്തുറ എരൂർ വെളിപാടത്ത് വിഷ്ണുലാലി (25)നെയാണ് ജീവനക്കാർ പിടികൂടിയത്.ഷോപ്പിൽനിന്ന് രണ്ടുകുപ്പി മദ്യം എടുത്ത് അതിൽ ഒന്ന് അരയിൽ ഒളിപ്പിച്ചു.

രണ്ടാമത്തെ കുപ്പിയുമായി കൗണ്ടറിൽ ചെന്ന് ബിൽ തുക നൽകാൻ എടിഎം കാർഡ് കൈമാറിയപ്പോൾ, അക്കൗണ്ടിൽ പണമില്ലെന്ന് കണ്ടെത്തി. ഇതോടെ, ആ കുപ്പി അവിടെവച്ച് അരയിൽ ഒളിപ്പിച്ച കുപ്പിയുമായി ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാർ ഇയാളെ പിടികൂടിയത്.
അക്രമാസക്‌തനായ വിഷ്‌ണുലാൽ ഷോപ്പ് മാനേജർ എം എസ് സമഗ്രന്റെ തലയിൽ ബിയർകുപ്പികൊണ്ട് അടിച്ചു. തലയ്‌ക്ക് കാര്യമായ മുറിവേറ്റ സമഗ്രൻ മൂന്ന് തുന്നലുമായി ചികിത്സയിലാണ്. സ്‌ത്രീ ഉൾപ്പെടെയുള്ള ജീവനക്കാരെയും വിഷ്‌ണുലാൽ അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌തു. ഷോപ്പിലെ റാക്കിൽനിന്ന് മൂന്ന് മദ്യക്കുപ്പികൾ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്‌തു.
A young man who tried to steal a bottle of liquor from a liquor store was caught red-handed by employees and handed over to the police.
