പോലീസ് സീനിയർ സിവിൽ ഓഫീസറുടെ സംശയം ബംഗ്ളാദേശ് സ്വദേശിയായ പെരും കള്ളൻ പിടിയിൽ

പോലീസ് സീനിയർ സിവിൽ ഓഫീസറുടെ സംശയം ബംഗ്ളാദേശ് സ്വദേശിയായ പെരും കള്ളൻ പിടിയിൽ
Mar 28, 2025 11:34 AM | By mahesh piravom

പെരുമ്പാവൂർ....(piravomnews.in) പോലീസ് സീനിയർ സിവിൽ ഓഫീസറുടെ സംശയം ബംഗ്ളാദേശ് സ്വദേശിയായ പെരും കള്ളൻ പിടിയിൽ. ആലപ്പുഴ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും ലാപ്പ് ടോപ്ക,നിരവധി മൊബൈൽ ഫോൺ,വിലകൂടിയ വച്ച് എന്നിവ പിടിക്കൂടിയിരുന്നു . അപ്പോൾ ആണ് കൂടെ ഉണ്ടായിരുന്ന പോലീസ്‌ക്കാരൻ തലയിണയുടെ അടിയിൽ നിന്ന് അഞ്ഞൂറിന്റെ നോട്ട് കണ്ടെടുത്തത്.ഒറ്റ നോട്ടത്തിൽ ഒർജിനിലിനെ വെല്ലുന്ന നോട്ടിലെ നമ്പറിലെ ഇരട്ടിപ്പ് ആണ് സംശയം ഉണ്ടാക്കിയത്

കള്ളനോട്ടുമായി പെരുമ്പാവൂരിൽ പിടികൂടിയ ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശി സലിം മണ്ഡൽ ഇന്ത്യയിൽ 18 വർഷമായി താമസിക്കുന്നതായി കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികാര്യങ്ങൾ സമ്മതിച്ചത്. ബംഗാളിൽ നിന്നാണ് ഇയാൾ ഇന്ത്യൻ പാസ്പോർട്ടും, ആധാർ കാർഡും എടുത്തത്. പാസ്പോർട്ടിൽ ബംഗ്ലാദേശ് വിസ പതിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് പ്രധാനമായും പ്രതി ബംഗ്ലാദേശിൽ പോയി വന്നിരുന്നത്. ഇന്ത്യക്കാരനാണെന്ന് തെളിയിക്കാനുള്ള മാർഗ്ഗമായിരുന്നു ഇത്. ഇവിടെ നിന്ന് ഇയാൾ മോഷ്ടിക്കുന്ന ലാപ് ടോപ്പ്, മൊബൈൽ എന്നിവ ബംഗ്ലാദേശിൽ വിൽപ്പന നടത്തും. ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാതിരിക്കാനുള്ള മാർഗ്ഗം കൂടിയായിരുന്നു അത്. ഒരു മൊബൈൽ ഫോണിന് 40000 രുപ വരെ ലഭിക്കും. കള്ളനോട്ടാണ് കൈമാറുക. ഇത്തരത്തിൽ ലഭിച്ച 17 അഞ്ഞൂറിൻ്റെ നോട്ടുകളാണ് റൂറൽ ജില്ലാ പോലീസും, ആലപ്പുഴ റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. നിരവധി വ്യാജനോട്ടുകൾ ഇന്ത്യയിൽ വിതരണം ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ട്. നോട്ട് അടിക്കുന്ന പേപ്പറും മഷിയും ഇയാൾ ബംഗ്ലാദേശിലെത്തിച്ചിട്ടുണ്ട്. അമ്പതോളം മൊബൈൽ ഫോണുകൾ ഒരുമിച്ചാണ് ബംഗ്ലാദേശിലേക്ക് കടത്തുന്നത്. അവിടെ നിന്ന് ബംഗ്ലാദേശിൽ അച്ചടിക്കുന്ന വ്യാജനോട്ടുമായി ഇന്ത്യയിലെത്തും. പെരുമ്പാവൂർ ഭാഗത്ത് വിവിധ കേസുകളിൽ പിടിയിലാകുന്ന ഇതര സംസ്ഥാനത്തൊഴിലാളികളെ ഇയാൾ ജാമ്യത്തിലെടുത്തിട്ടുണ്ട്. സലിം മണ്ഡലിൻ്റെ അമ്മ റൊജീന (52) കൂടെ അനധികൃതമായി താമസിക്കുന്നുണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു റേപ്പ് കേസിൽേ നേരത്തെ സലിമിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് ഇവിടെ സഹായം ചെയ്ത് നൽകിയവർ നിരീക്ഷണത്തിലാണ്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ പി.എം റാസിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

A suspected Bangladeshi thief has been arrested by a senior police civil officer.

Next TV

Related Stories
അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

Jul 28, 2025 02:35 PM

അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണംതെറ്റി റോഡരികിലെ കാനയിൽ വീണു.സമീപമുണ്ടായിരുന്ന വൈദ്യുതിക്കാൽ ഒടിയുകയും മതിൽ തകരുകയും ചെയ്‌തു. പ്രദേശത്ത്...

Read More >>
കാറ്റിൽ മരം മറിഞ്ഞ് ബസിന് മുകളിൽ വീണു ; ആർക്കും പരിക്കില്ല

Jul 28, 2025 01:18 PM

കാറ്റിൽ മരം മറിഞ്ഞ് ബസിന് മുകളിൽ വീണു ; ആർക്കും പരിക്കില്ല

ആളും തിരക്കും ഒഴിഞ്ഞ റോഡായതിനാലാണ് ബസ് ഇവിടെ വളച്ചെടുക്കാൻ ശ്രമിച്ചത്. ബസിന്റെ മുകളിലാണ് മരം...

Read More >>
 പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട കാർ ഇന്ധന ഡിസ്പെൻസിങ് യൂണിറ്റിലിടിച്ച് അപകടം ; മൂന്ന് പേർക്ക് പരിക്ക്

Jul 28, 2025 01:04 PM

പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട കാർ ഇന്ധന ഡിസ്പെൻസിങ് യൂണിറ്റിലിടിച്ച് അപകടം ; മൂന്ന് പേർക്ക് പരിക്ക്

മുന്നോട്ടുകുതിച്ച കാർ ഇന്ധന ഡിസ്പെൻസിങ് യൂണിറ്റും തകർത്താണ് നിന്നത്. ഇതിനോട് ചേർന്നു നിന്ന ജീവനക്കാരാണ് അപകടത്തിൽ...

Read More >>
അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ്സ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

Jul 28, 2025 12:45 PM

അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ്സ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും ജീവനക്കാർ തമ്മിലുള്ള വാക്കുതർക്കവും സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിലും ജില്ലാ...

Read More >>
റീഡിങ് എടുക്കാൻ വന്നതാണോ? വാട്ടർ മീറ്റർ സ്ലാബിനുള്ളിൽ മൂർഖൻ ; ജീവനക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു

Jul 28, 2025 12:05 PM

റീഡിങ് എടുക്കാൻ വന്നതാണോ? വാട്ടർ മീറ്റർ സ്ലാബിനുള്ളിൽ മൂർഖൻ ; ജീവനക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു

നേരത്തേയും ഇത്തരത്തിൽ വാട്ടർ മീറ്റർ ബോക്സിൽ മൂർഖൻ പാമ്പിനെ കാണാറുണ്ടെന്ന് വാട്ടർ അതോറിറ്റി ജീവനക്കാർ...

Read More >>
 ആശങ്കയിൽ കുടുംബങ്ങൾ ;  വീടുകളിൽ വെള്ളം കയറി

Jul 28, 2025 11:29 AM

ആശങ്കയിൽ കുടുംബങ്ങൾ ; വീടുകളിൽ വെള്ളം കയറി

മഴ തുടരുന്നതിനാൽ കുടുംബങ്ങൾ...

Read More >>
Top Stories










News Roundup






//Truevisionall