കൊച്ചി: (piravomnews.in) നെട്ടൂരിൽ യുവാവ് കായലിൽ വീണു മരിച്ചു. പനങ്ങാട് വ്യാസപുരം അരയശ്ശേരി റോഡ് പുളിക്കത്തറ ശിവൻ്റെ മകൻ ശരത്ത് (26) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച അർദ്ധരാത്രിയോടെ നെട്ടൂർ-കുമ്പളം റയിൽവെ പാലത്തിൽ നിന്നും കായലിൽ വീഴുകയായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നു.

മൂന്നു സുഹൃത്തുക്കളോടൊപ്പം റെയിൽവേ മേൽപാലത്തിൽ ഇരുന്നു സംസാരിക്കുന്നതിനിടെയായിരുന്നു അപകടത്തിൽപെട്ടതെന്നും ഉടൻ തങ്ങൾ ശരത്തിനെ കരക്കുകയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുവെന്നും സുഹൃത്തുക്കൾ പറയുന്നു.
ആദ്യം മരട് പി.എസ്. മിഷൻ ആശുപത്രിയിലാണെത്തിച്ചത്. ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
A #young man fell into a lake and #died while #sitting and #talking on a #bridge.
