കൊച്ചി....(piravomnews.in) ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി ഇന്ന് മാര്‍ച്ച് 22 ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കാന്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ (WWF) ആഹ്വാനം ചെയ്തു.

കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി ഒരു മണിക്കൂർ നേരം വളരെ അത്യാവശ്യമുള്ളവയൊഴികെ എല്ലാ വൈദ്യുതോപകരണങ്ങളും അണച്ചിടുന്നതിനെയാണ് ഭൗമ മണിക്കൂർ (Earth Hour) എന്നറിയപ്പെടുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന പ്രവർത്തനങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്താൻ ലോകജനതയെ പ്രേരിപ്പിച്ച് വൈദ്യുതി ഉപയോഗം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ എന്നിവ കുറയ്ക്കുക വഴി ഭൂമിയെ രക്ഷിയ്ക്കുകയെന്നതാണ് എർത്ത് അവർ അഥവാ ഭൗമ മണിക്കൂർ യജ്ഞത്തിന്റെ ലക്ഷ്യം.
Earth Hour; Turn off the lights tonight from 8:30 to 9:30
