കോട്ടയം: ( piravomnews.in ) കോട്ടയം പാമ്പാടിയിൽ ബസിൽ വെച്ച് യാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തിലെ പ്രതി പിടിയിൽ. മീനടം സ്വദേശി മിനി തോമസിനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കൂരോപ്പട സ്വദേശിയായ വീട്ടമ്മയുടെ ഒരു പവൻ തൂക്കമുള്ള മാല ഇന്നലെയാണ് പ്രതി കവർന്നത്. മോഷ്ടിച്ച മാല കോട്ടയത്തെ ജ്വല്ലറിയിൽ പ്രതി വിൽക്കുകയും ചെയ്തിരുന്നു.പ്രതിയെ ജ്വല്ലറിയിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. നിരവധി മോഷണക്കേസിൽ പ്രതിയാണ് മിനി തോമസ്.
ബസുകളിലും ആൾത്തിരക്ക് ഉള്ള സ്ഥലങ്ങളിലും എത്തി സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതി. മാല നഷ്ടപ്പെട്ട വീട്ടമ്മ ബസിനുള്ളിൽ വെച്ച് തന്നെ ഇക്കാര്യം പറയുകയും പിന്നീട് പാമ്പാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തിരുന്നു.
പാമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ മിനി തോമസിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
#Suspect #arrested in bus #passenger's #necklace theft #incident
