കോഴിക്കോട്: കാര്‍ നിര്‍ത്തി അശ്രദ്ധമായി ഡോര്‍ തുറന്നതിനെ തുടര്‍ന്ന് ഡോറില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടം. കോഴിക്കോട് സംസ്ഥാന പാതയില്‍ നടുവണ്ണൂര്‍ തെരുവത്ത് കടവ് കൊയക്കാട് റോഡ് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഇടിയേറ്റ കാര്‍ റോഡിന്‍റെ വശത്തേക്ക് ചരിയുകയും ഇടിച്ച കാര്‍ സമീപത്തെ ട്രാഫിക് സര്‍ക്കിളിന്റെ മതിലില്‍ ഇടിച്ച് മറിയുകയും ചെയ്തു.

റോഡരികില്‍ നിര്‍ത്തിയിട്ട തന്‍റെ സ്‌കൂട്ടറിന് സമീപം നില്‍ക്കുകയായിരുന്ന കൊയക്കാട് കേളോത്ത് മീത്തല്‍ സുബി (45) യ്ക്കാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രക്കാര്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. സ്‌കൂട്ടറിന്റെ മുന്‍വശം തകര്‍ന്ന നിലയിലാണ്.
Two cars crashed after door opened carelessly, youth injured on roadside
