കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ധരിൽ ഒരാളായ ഡോ. ജോർജ് പി. എബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തിയ ഫാം ഹൗസിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പ്രായാധിക്യവും അതിന്റെ ഭാഗമായുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. നേരത്തെ പോലെ ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ല. ഇതിൽ നിരാശയുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ ഡോക്ടർ ജോർജ് പി എബ്രഹാമിന് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

കൊച്ചിയിലെ ഫാം ഹൗസിലാണ് ഡോക്ടർ ജോർജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനായിരുന്നു ജോർജ്. രാജ്യത്തെ തന്നെ വൃക്ക രോഗ ചികിത്സയിൽ ഒട്ടേറെ നേട്ടങ്ങൾ സൃഷ്‌ടിച്ച വ്യക്തിയാണ്. 32 വർഷം നീണ്ട കരിയറിൽ അദ്ദേഹം രണ്ടായിരത്തി അഞ്ഞൂറിലേറെ വൃക്ക മാറ്റിവെയ്ക്കൽ നടത്തിയിട്ടുണ്ട്.
Doctor's death in Kochi; suicide note recovered.
