ശിവരാത്രി ദിനത്തിൽ പാഴൂർ പെരും തൃ ക്കോവിൽ മഹാദേവന്റെ സന്നിധിയായ മണൽ പുറത്ത് പിറവം വിവേകാനന്ദ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നൃത്ത നൃത്യങ്ങളോടൊപ്പം കീർത്തനങ്ങൾ, നാടൻ പാട്ടുകൾ, സംഘഗാനങ്ങൾ യോഗ,കരാട്ടെ എന്നിവയും കുട്ടികൾ അവതരിപ്പിച്ചു. മണൽ പുറത്തെ തിങ്ങി കൂടിയ ജനാവലി കുട്ടികൾക്ക് പ്രോത്സാഹനമേകി.
നൃത്ത അധ്യാപികയായ ആർ എൽ വി വിദ്യാ ദാസ് കരാട്ടെ മാസ്റ്റർ സുരേഷ് പി വി,യോഗാ മാസ്റ്റർ കെ ആർ രാധാകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ അനൂപ് എം മോഹനോടൊപ്പം സ്കൂളിലെ മറ്റ് അധ്യാപകരും സന്നിഹിതരായിരുന്നു.
Students of Vivekananda Public School held an art festival in the sand at Perumthrikov, Pazhur.
