കൊച്ചി: (piravomnews.in) എറണാകുളം കാഞ്ഞൂർ തുറവുംങ്കരയിൽ വഴി തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു. കാഞ്ഞൂർ സ്വദേശി ഹമീദ്, കൊച്ചുണ്ണി, ബീവി ഹമീദ്, മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്.

അയൽവാസികളായ ചാക്കോ, ജോസഫ് എന്നിവരാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. സഹോദരൻമാരായ ചാക്കോയും ജോസഫും തർക്കത്തിനിടെ കത്തി വിശുകയായിരുന്നു.
ഹമീദിനും കൊച്ചുണ്ണിക്കും കഴുത്തിനും കാലിനും പരിക്കുണ്ട്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് അന്വേഷണം തുടങ്ങി.
4 members of a #family were injured in the #attack following a #road #dispute
