കൊച്ചി : (piravomnews.in) കൊച്ചിയിൽ നിന്ന് കാണാതായി 12 വയസുകാരിയെ കണ്ടെത്തി. മകളെ കണ്ടെത്തിയതിൽ സന്തോഷമെന്ന് അമ്മ പ്രതികരിച്ചു. മനോവിഷമത്തിലാണ് മാറി നിന്നതെന്ന് കുട്ടി പറഞ്ഞു.

കുട്ടി ഇന്ന് സ്കൂളിൽ അമ്മയുടെ ഫോൺ കൊണ്ടുവന്നിരുന്നു. ഈ ഫോൺ സ്കൂൾ അധികൃതർ പിടിച്ചുവെച്ചു. ഇതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് സൈക്കിളിൽ മറ്റൊരു സ്ഥലത്തെക്ക് പോകാൻ തീരുമാനിച്ചതെന്ന് കുട്ടി പറയുന്നു.
ആറ് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ വല്ലാർപാടത്ത് നിന്ന് കണ്ടെത്തിയത്. കുട്ടിയെ കാണാതായെന്ന് വാർത്ത കണ്ട യുവാവാണ് കുട്ടിയെ പിടിച്ചുനിർത്തി പൊലീസിനെ വിളിച്ചറിയിച്ചത്.
കുട്ടി നായരമ്പലം വരെ പോയെന്നാണ് പറയുന്നത്. കുട്ടി വലിയ വിഷമത്തിലായിരുന്നുവെന്ന് കുട്ടിയെ കണ്ടെത്തിയ ജോർജ് പറയുന്നു. കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. വീട്ടിൽ നിന്ന് അമ്മയും ഇങ്ങനെയൊരു കുട്ടിയെ കാണാതായെന്ന് വിളിച്ചു പറഞ്ഞിരുന്നതായി ജോർജ് പറയുന്നു. പെൺകുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ സംശംയം തോന്നിയാണ് പിടിച്ചുനിർത്തിയതെന്ന് ജോർജ് പറഞ്ഞു.
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായതിരുന്നത്. നഗരം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പരിശോധന നടത്തയത്. സൈക്കിളിൽ സ്കൂൾ യൂണിഫോമിലാണ് കുട്ടിയെ കാണാതായിരുന്നത്. കുട്ടിയുമായി പൊലീസ് എളമക്കര സ്റ്റേഷനിലേക്ക് തിരിച്ചു. പച്ചാളത്തുവെച്ചാണ് ഏഴാം ക്ലാസ് വിദ്യാർഥിനിയെ കാണാതയിരുന്നത്.
#12-year-old #girl #found #missing from #Kochi; The #boy stood aside in dismay
