യുവതിയിൽ നിന്നും പണവും സ്വർഭരണങ്ങളും മോഷ്ടിച്ചശേഷം ഒളിവിൽ പോയ ദമ്പതികൾ 12 വർഷത്തിനു ശേഷം തൃപ്പൂണിതുറയിൽ നിന്നും പിടിയിൽ.

യുവതിയിൽ നിന്നും പണവും സ്വർഭരണങ്ങളും മോഷ്ടിച്ചശേഷം ഒളിവിൽ പോയ ദമ്പതികൾ 12 വർഷത്തിനു ശേഷം തൃപ്പൂണിതുറയിൽ നിന്നും പിടിയിൽ.
Feb 18, 2025 02:00 AM | By Jobin PJ

ആലപ്പുഴ: കളവംകോടം സ്വദേശിനിയായ യുവതിയിൽ നിന്നും പണവും സ്വർഭരണങ്ങളും മോഷ്ടിച്ച കേസിൽ ഒളിവിൽ പോയ ദമ്പതികൾ 12 വർഷത്തിനു ശേഷം പിടിയിൽ. കുത്തിയതോട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കരോട്ടു പറമ്പില് സജി എന്നു വിളിക്കുന്ന സതീശന് (48), ഇയാളുടെ ഭാര്യ അയ്യൻ പറമ്പിൽ വീട്ടിൽ പ്രസീത( 44) എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്. തൃപ്പൂണിതുറയിൽ നിന്നുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കളവംകോടം സ്വദേശിയായ യുവതിക്ക് പെട്ടെന്ന് ജോലി കിട്ടുന്നതിനായി മന്ത്രവാദം നടത്താമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്.

ജോലി വേഗം ലഭിക്കാനായി 32,500 രൂപ അടുക്കളയിൽ സൂക്ഷിക്കണമെന്നും, 35000 രൂപ കട്ടിലിന്‍റെ കാലില് കെട്ടി വയ്ക്കണമെന്നും 15,000 രൂപ വില വരുന്ന സ്വർണ താലിയും ലോക്കറ്റും അലമാരയ്ക്കുള്ളിൽ സൂക്ഷിക്കണമെന്നും ഇവർ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. യുവതി പണവും സ്വർണാഭരണങ്ങളും വീട്ടിലെ പല ഭാഗങ്ങളിലായി സൂക്ഷിച്ചു. രണ്ടുതവണകളായി യുവതിയുടെ വീട്ടിലെത്തിയ പ്രതികൾ ആറ് ദിവസത്തോളം ഇവിടെ താമസിച്ചു. ഇതിനിടെ യുവതി അറിയാതെ തന്ത്രപൂർവ്വം സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു.

ഇത് മനസിലാക്കിയ യുവതി പിന്നീട് ചേർത്തല പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കേസിൽ ഒന്നാം പ്രതിയായ സതീശനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല് ഇയാളുടെ ഭാര്യ ഒളിവിൽ പോയി. കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങിയെങ്കിലും പ്രതികൾ കോടതിയില് ഹാജരാവാത്തതിനെത്തുടർന്ന് കോടതി ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചു. വിചാരണ നടപടികൾ തടസപ്പെട്ടതോടെ പ്രതികളെ കണ്ടെത്തുന്നതിനായി ചേർത്തല അസിസ്റ്റന്‍റ് പോലീസ് സൂപ്രണ്ട് ഹരീഷ് ജെയിൻ ഐപിഎസിന്‍റെ നേതൃത്വത്തില് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.

A couple who went on the run after stealing money and jewelry from a young woman have been arrested in Tripunithura after 12 years.

Next TV

Related Stories
കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 10:50 AM

കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാ സേന

ഇതിന് തൊട്ടുമുമ്പ് വരെ കുട്ടിയുടെ അച്ചച്ചൻ കുട്ടിയോടൊപ്പം ഉണ്ടായിരുന്നു. അച്ചച്ചൻ കുട്ടിക്ക് കളിപ്പാട്ടം എടുക്കുന്നതിനായി അകത്തേക്ക് പോയി...

Read More >>
ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യം ; ഹോട്ടലുടമയുടെ കൊലപാകത്തിൽ പ്രതികളുടെ മൊഴി

Jul 9, 2025 10:46 AM

ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യം ; ഹോട്ടലുടമയുടെ കൊലപാകത്തിൽ പ്രതികളുടെ മൊഴി

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളായ ഡേവിഡും സുരേഷും മൊഴി നൽകിയത്....

Read More >>
അങ്കണവാടിയിൽ സമൂഹവിരുദ്ധരുടെ ആക്രമണം ; ചെടിച്ചട്ടികൾ തല്ലിയുടച്ച് പറമ്പിലിട്ടു, മണ്ണുവാരി വരാന്തയിൽ വിതറി

Jul 9, 2025 10:37 AM

അങ്കണവാടിയിൽ സമൂഹവിരുദ്ധരുടെ ആക്രമണം ; ചെടിച്ചട്ടികൾ തല്ലിയുടച്ച് പറമ്പിലിട്ടു, മണ്ണുവാരി വരാന്തയിൽ വിതറി

. മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ കുറേ തല്ലിയുടച്ചു സമീപത്തെ പറമ്പിലിട്ടു. ബാക്കിയുളളവ എടുത്തുകൊണ്ടു പോകുകയും...

Read More >>
 തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ കടന്നൽ കുത്തേറ്റയാൾ മരിച്ചു

Jul 9, 2025 10:28 AM

തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ കടന്നൽ കുത്തേറ്റയാൾ മരിച്ചു

അയൽവാസിയുടെ തെങ്ങിൽ തേങ്ങ പറിക്കാൻ കയറിയപ്പോൾ കടന്നൽ കുത്തേൽക്കുകയായിരുന്നു....

Read More >>
പ്രമുഖ ഹോട്ടൽ ഉടമയുടെ കൊലപാതകം, പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ നാല് പൊലീസുകാർക്ക് പരിക്ക്

Jul 9, 2025 05:41 AM

പ്രമുഖ ഹോട്ടൽ ഉടമയുടെ കൊലപാതകം, പ്രതികൾ പിടിയിൽ, പിടികൂടാൻ പോയ നാല് പൊലീസുകാർക്ക് പരിക്ക്

പ്രതികളെ പിടികൂടാൻ പോയ പൊലീസിനെ പ്രതികൾ ആക്രമിക്കുകയും ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്കേൽക്കുകയും...

Read More >>
വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

Jul 8, 2025 08:24 PM

വീടിനകം മുഴുവന്‍ ഗ്യാസ് നിറഞ്ഞു; ലൈറ്റ് ഓൺ ചെയ്തതോടെ പൊട്ടിത്തെറി, തീ പിടിച്ച് ദമ്പതികൾക്ക് ​ഗുരുതര പരിക്ക്

രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി...

Read More >>
Top Stories

News Roundup

//Truevisionall