എല്ലാം ഓക്കേ അല്ലേ എന്ന് പൃഥ്വിരാജ്: ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി താരങ്ങൾ

എല്ലാം ഓക്കേ അല്ലേ എന്ന് പൃഥ്വിരാജ്: ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി താരങ്ങൾ
Feb 13, 2025 04:08 PM | By Amaya M K

കൊച്ചി : (piravomnews.in) നിർമാതാവ് സുരേഷ് കുമാറിന് മറുപടി നൽകിയ ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി താരങ്ങൾ. പൃഥ്വിരാജ്, അജു വർ​ഗീസ്, ഉണ്ണി മുകുന്ദൻ, ചെമ്പൻ വിനോദ് എന്നിവർ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു.

സംഘടനയുടെ അഭിപ്രായമെന്ന നിലയിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചതിനെ വിമർശിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ രം​ഗത്തെത്തിയത്.

സംഘടനയെ പ്രതിനിധീകരിക്കുമ്പോൾ, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയിൽ അവതരിപ്പിക്കേണ്ടതെന്നും ജൂൺ ഒന്ന് മുതൽ നിർമാതാക്കൾ സമരത്തിനിറങ്ങുന്നതായി പറഞ്ഞതടക്കം ബാലിശമായ കാര്യങ്ങളാണ് സുരേഷ് കുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതെന്നും ആന്റണി പെരുമ്പാവൂർ കുറിച്ചിരുന്നു.

എംപുരാൻ സിനിമയുടെ ബജറ്റിനെപ്പറ്റി പൊതുസമക്ഷം സുരേഷ് കുമാർ സംസാരിച്ചതിന്റെ ഔചിത്യബോധം മനസിലാകുന്നില്ലെന്നും ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാൻ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു.

ആന്റണിയുടെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് രം​ഗത്തു വരുന്നത്. ഓകെ അല്ലേ എന്ന ക്യാപ്ഷനോടെയാണ് നടൻ പൃഥ്വിരാജ് ആന്റണിയുടെ പോസ്റ്റ് പങ്കുവച്ചത്.

വെൽ സെഡ് ബ്രദർ എന്നാണ് നടൻ ചെമ്പൻ വിനോദ് കുറിച്ചത്. ഉണ്ണി മുകുന്ദൻ, അജു വർ​ഗീസ് എന്നിവരും പോസ്റ്റ് ഷെയർ ചെയ്തു. ആന്റണി പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നുവെന്ന് സംവിധായകൻ വിനയനും കുറിച്ചു.









#Prithviraj asks if #everything is #okay: #Stars support #AnthonyPerumbavoor

Next TV

Related Stories
പിഴല 350 മീറ്റർ റോഡ് തുറന്നു

May 10, 2025 06:24 AM

പിഴല 350 മീറ്റർ റോഡ് തുറന്നു

ജിഡയുടെ സഹായത്തോടെ 1.94 കോടി രൂപ മുടക്കിയാണ് നിർമാണം പൂർത്തിയാക്കിയത്.കോക്കനട്ട് പൈലിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമാണം. 4500 തെങ്ങ്...

Read More >>
മൂവാറ്റുപുഴ നെഹ്റു പാർക്കിനു സമീപം മീഡിയനിലേക്ക് തടി ലോറി ഇടിച്ചു കയറി

May 9, 2025 01:38 PM

മൂവാറ്റുപുഴ നെഹ്റു പാർക്കിനു സമീപം മീഡിയനിലേക്ക് തടി ലോറി ഇടിച്ചു കയറി

ലോറിയിലെ തടികൾ കയറു പൊട്ടി റോഡിലേക്കു വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തടി കയറ്റി പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് ഉയരം...

Read More >>
അതിഥിത്തൊഴിലാളികളുടെ

May 9, 2025 06:07 AM

അതിഥിത്തൊഴിലാളികളുടെ "ബന്ധു ക്ലിനിക്കി'ന്‌
ലോകാരോഗ്യസംഘടനയുടെ അംഗീകാരം

അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന140 ആഗോള സ്ഥാപനങ്ങളിലൊന്നായി ബന്ധു ക്ലിനിക്കിനെയും...

Read More >>
 കൂത്താട്ടുകുളം രാജീവ് ഗാന്ധി സഹകരണ ആശുപത്രിമന്ദിരം തകർച്ചയിലേക്ക്

May 9, 2025 06:00 AM

കൂത്താട്ടുകുളം രാജീവ് ഗാന്ധി സഹകരണ ആശുപത്രിമന്ദിരം തകർച്ചയിലേക്ക്

ജനലുകളും വാതിലുകളുമെല്ലാം ചിതലെടുത്ത് തകർന്നുതുടങ്ങി. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയാണ് 2020 വരെ ആശുപത്രി ഭരിച്ചത്. ജില്ലാ സഹകരരണ...

Read More >>
കുട്ടമ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

May 9, 2025 05:53 AM

കുട്ടമ്പുഴയിൽ വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

വലതുകൈക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. കോതമംഗലം താലൂക്കാശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം കൂടുതൽ പരിശോധനകൾക്കായി എറണാകുളം ഗവ....

Read More >>
പിറവം–മെഡിക്കൽ കോളേജ്‌ 
കെഎസ്‌ആർടിസി സർവീസ്‌ തുടങ്ങി

May 9, 2025 05:46 AM

പിറവം–മെഡിക്കൽ കോളേജ്‌ 
കെഎസ്‌ആർടിസി സർവീസ്‌ തുടങ്ങി

ഇന്‍ഫോപാര്‍ക്ക്, കാക്കനാട് സിവില്‍ സ്റ്റേഷന്‍, മെഡിക്കല്‍ കോളേജ്, മറ്റ്‌ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും...

Read More >>
Top Stories










News Roundup






Entertainment News