കൂത്താട്ടുകുളം : (piravomnews.in) സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഐസലേഷൻ വാർഡ് ബഹിഷ്കരിച്ച് രോഗികൾ. വാർഡിൽ ചൂട് വർധിച്ചതോടെ രോഗികൾ ഒന്നടങ്കം ഡിസ്ചാർജ് വാങ്ങി പോയി. മേൽക്കൂരയിൽ ടഫോഡ് ഷീറ്റ് മേഞ്ഞ വാർഡ് വേനൽച്ചൂടിൽ ചുട്ടുപൊള്ളുന്ന സ്ഥിതിയാണ്. എയർഹോളോ എസിയോ ഇവിടെയില്ല.

പത്ത് പേരെ കിടത്താവുന്ന വാർഡിൽ ഏഴ് രോഗികളാണ് ഒടുവിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം ഡിസ്ചാർജ് വാങ്ങി പോയതോടെ വാർഡ് കാലിയായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
വാർഡ് നിർമാണത്തിൽ അഴിമതി നടന്നു എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. വിഷയം പലതവണ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
#Patients #boycotted the #isolation ward of the #Koothattukulam #Community #Health #Centre
