കോഴിക്കോട്: സ്‌കൂട്ടര്‍ റോഡരികിലെ താഴ്ചയിലേക്കുമറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. കൊടിയത്തൂര്‍ കാരാട്ട് മുജീബിന്റെ മകള്‍ ഫാത്തിമ ജിബിന്‍ (18) ആണ് മരിച്ചത്. ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ മുക്കം ഹൈസ്‌കൂള്‍ റോഡിലായിരുന്നു അപകടം.

കുറ്റിപ്പാലയില്‍നിന്ന് അഗസ്ത്യന്‍മുഴിയിലേക്ക് വരുന്നതിനിടെ മാതാവ് നെജിനാബി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമ ജിബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
A Plus Two student died after the scooter she was riding fell into a ravine.
