പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്നു. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. അമ്മ മീനാക്ഷി, മകന്‍ സുധാകരന്‍ എന്നിവരാണ് വെട്ടേറ്റു മരിച്ചത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയപ്പെടുന്നു. അയല്‍വാസിയായ ചെന്താമരയാണ് ആക്രമണം നടത്തിയത്. മരിച്ച സുധാകരന്റെ ഭാര്യ സജിതയെ, പ്രതിയായ ചെന്താമര നേരത്തെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2019 ല്‍ നടന്ന കേസില്‍ ചെന്താമര ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇപ്പോള്‍ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. നിലവിൽ ചെന്താമര ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് നെന്മാറ പൊലീസ് സംഘം.
Double murder; Neighbor hacks mother and son to death
