കൊല്ലം: ചിതറയിൽ സംഘര്‍ഷത്തിനിടെ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ചിതറ മാങ്കോട് ഇന്ന് രാത്രിയാണ് സംഭവം. മാങ്കോട് സ്വദേശി ദീപു, കിഴക്കുംഭാഗം സ്വദേശി ഷെഫീക്ക്, ബിജു എന്നിവർക്കാണ് വെട്ടേറ്റത്. മൂന്ന് പേരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്ക്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തടി കയറ്റുന്ന ജോലിക്കിടെ കേബിൾ പൊട്ടിയതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കമുണ്ടായിരുന്നു. രാത്രി മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയിൽ നാട്ടുകാർ കാണുകയായിരുന്നു. ഇവരെ ആരാണ് വെട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആംബുലന്‍സ് എത്തിച്ച് വെട്ടേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Clash over cable break while loading timber; Three people were cut.
