മത്സ്യത്തൊഴിലാളി സഹകരണ സംഘം മത്സ്യ വിപണനകേന്ദ്രം അടച്ചു പൂട്ടി ഹോട്ടൽ തുടങ്ങി

മത്സ്യത്തൊഴിലാളി സഹകരണ സംഘം  മത്സ്യ വിപണനകേന്ദ്രം അടച്ചു പൂട്ടി ഹോട്ടൽ തുടങ്ങി
Jan 20, 2025 12:31 PM | By mahesh piravom

തൃപ്പൂണിത്തുറ....(piravomnews.in)ഉദയംപേരൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘം 748 കാഞ്ഞിറമറ്റത്ത് പ്രവർത്തിച്ചിരിന്ന മത്സ്യ വിപണനകേന്ദ്രം അടച്ചു പൂട്ടി. Pradhan Manthri Matsya SamPada Yojana [PM MSY ] എന്ന കേന്ദ്ര പദ്ധതിയിൽ നിന്നും സബ്സിഡി അടക്കമുള്ള ഫണ്ട് വാങ്ങിയയ ശേഷം പൂട്ടുകയായിരുന്നു.  ഇപ്പോൾ വിപണന കേന്ദ്രത്തിനു പകരം ഹോട്ടൽ ആണ് പ്രവർത്തിക്കുന്നത്. പിടക്കണ മീനിനു പകരം വറക്കണ മീനാണ് കൊടുക്കുനത്ത് എന്ന് മൽത്സ്യ തൊഴിലാളികൾ പറഞ്ഞു. ഒൻപത് ലക്ഷത്തി ഇരുപത്തയ്യായിരം മുടക്കി ആരംഭിച്ച വിപണന കേന്ദ്രം ഉപേക്ഷിക്കപ്പെടുമ്പോൾ യഥാർത്ഥത്തിൽ ചിലവായ തുക 3 ലക്ഷത്തിൽ [മൂന്ന് ലക്ഷം ] താഴെ മാത്രമാണ്. വിപണന കേന്ദ്രത്തിൽ പഴയ സെക്കൻഹാൻഡ് ഉപകരണങ്ങളാണ് ഉണ്ടായിരുന്നത് ഇവിടെ മത്സ്യത്തൊഴിലാളികൾ വഞ്ചിക്കപ്പെടുകയാണെന്ന് സി ഐ ടി യു ഭാരവാഹികൾ ആരോപിച്ചു.

പുതിയ പദ്ധതികൾ കൊണ്ടുവന്ന്തൊഴിലാളികളുടെ പണം കൊണ്ട് ധൂർത്തും അഴിമതിയുമാണ് നടത്തുന്നത്. വർഷങ്ങൾക്കു മുൻപ് നടത്തിയിട്ടുള്ള പല വികസന പ്രവർത്തനങ്ങളും മണ്ണിൽ സ്മാരകമായി കിടപ്പുണ്ട്. സംഘത്തിന്റെ മുൻ ഭരണ സമിതിയുടെ കാലത്ത് 30 ലക്ഷം രൂപ നഷ്ടമുണ്ടായിരുന്നത് അറുപത് ലക്ഷം രൂപയായി വർദ്ധിപ്പിരിക്കുന്നു. സംഘത്തിലെ മുൻ ഭരണ സാരഥികൾ 150 ഉം 20Oഉം കൈപ്പറ്റിയിരുന്നത് ഇപ്പോൾ സാരഥി മാസത്തിൽ 3000/- രൂപ വാങ്ങുന്നതായി ആരോപണം ഉണ്ട്. മൂന്ന് വർഷം മുമ്പുള്ള ഭരണ സമിതിയിലെ ബോർഡിലെ രണ്ട് അംഗങ്ങൾ സംഘത്തിൽ നിന്ന് അഞ്ച് ലക്ഷം കൈപ്പറ്റിയിരിക്കുന്നു എന്ന് രേഖകൾ സൂചിപ്പിക്കുന്നു. വർഷങ്ങളായി കഴിഞ്ഞ കാല ഭരണ സമിതികൾ നിധിപോലെ കാത്തുസൂക്ഷിച്ചു വച്ചിരുന്ന സംഘത്തിന്റെ ആധാരം ഇപ്പോൾ പൂത്തോട്ടയിലെ കാനറ ബാങ്കിൽ പണയപ്പെടുത്തിയിരിക്കുന്നുവെന്നും, ഈ സംഘം ഭരിക്കുന്നത് മത്സ്യത്തൊഴിലാളി യൂണിയൻ എഐടിസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആയ ആളാണെന്നും,ഈ തട്ടിപ്പ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ഉചിതമായ നടപടി ആവശ്യപ്പെടുമെന്നും മൽത്സ്യ തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡണ്ട് പി കെ സാബു പറഞ്ഞു

The Fishermen's Co-operative Society closed down the fish market and started a hotel

Next TV

Related Stories
വേഗപ്പൂട്ട് വിച്ഛേദിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം മത്സരയോട്ടം ; മൂന്നു ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി

Feb 13, 2025 12:30 PM

വേഗപ്പൂട്ട് വിച്ഛേദിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം മത്സരയോട്ടം ; മൂന്നു ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി

പിടിയിലായ മൂന്നു ഡ്രൈവർമാരോടും ആർടി ഓഫീസിലെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വിശദീകരണം കേട്ടശേഷമാകും നടപടി. ലൈസൻസ് സസ്പെൻസ്...

Read More >>
കാക്കനാട് ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം

Feb 13, 2025 11:18 AM

കാക്കനാട് ഇരുമ്പനത്ത് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം

അപകടം മൂലം സ്ഥലത്ത് ​ഗതാ​ഗതകുരുക്ക് രൂപപ്പെട്ടു. വാഹനങ്ങൾ നീക്കാനുള്ള ശ്രമം...

Read More >>
എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി

Feb 12, 2025 11:56 AM

എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി

ഒരാൾക്കായി അന്വേഷണം തുടരുകയാണ്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു....

Read More >>
മാസങ്ങൾക്കു മുൻപു കർഷകർക്കു കണ്ണീർ നൽകിയ വാഴക്കൃഷിക്ക് വീണ്ടും മധുരം

Feb 11, 2025 06:33 PM

മാസങ്ങൾക്കു മുൻപു കർഷകർക്കു കണ്ണീർ നൽകിയ വാഴക്കൃഷിക്ക് വീണ്ടും മധുരം

ഏതാനും മാസങ്ങളായി തുടർച്ചയായ വിലയിടിവു മൂലം കർഷകർ വാഴക്കൃഷിയിൽ നിന്നു പിൻവാങ്ങിയതോടെ ലഭ്യത കുറഞ്ഞതും വില ഉയരാൻ കാരണമായി. വേനൽ ശക്തമായതോടെ...

Read More >>
ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം

Feb 11, 2025 05:42 PM

ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം

യുവാവ് കളമശ്ശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്കൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറു...

Read More >>
എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം

Feb 11, 2025 05:32 PM

എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം

സുഹൃത്താണെന്നും പരാതി ഇല്ലെന്നും യുവതി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ വധ ശ്രമത്തിന് കേസെടുക്കുമെന്ന് ആലുവ ഈസ്റ്റ്‌ പൊലീസ്...

Read More >>
Top Stories