നാഗ്‌പൂർ: 26-ാം വിവാഹ വാർഷിക ആഘോഷങ്ങൾക്ക് ശേഷം ദമ്ബതികളെ ആത്മഹത്യ ചെയനിലയിൽ കണ്ടെത്തി. ജെറിൽ ഡാംസൺ ഓസ്കാർ മോൺക്രിഫ് (57) ഭാര്യ ആൻ (46) എന്നിവരാണ് മരിച്ചത്.
മാർട്ടിൻ നഗറിലെ ഇവരുടെ വസതിയിൽ നിന്നാണ് ഇരുവരെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് നടത്തിയ വിവാഹവാർഷിക ആഘോഷങ്ങൾക്ക് പിറ്റേന്നാണ് ഇവരുടെ മരണം.
വിവാഹ വാർഷികത്തിന് അണിഞ്ഞ വസ്ത്രം പോലും മാറാതെ ഡ്രോയിംഗ് റൂമിലെ കട്ടിലിലാണ് ആനിന്റെ മൃതദേഹം കണ്ടെത്തിയത്. ആനിൻ്റെ മൃതദേഹം പൂക്കളാൽ മൂടപ്പെട്ടിരുന്നു. അതേ സമയം ജെറിലിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേ സമയം വാർഷികാഘോഷത്തിന്റെ ഫോട്ടോകളോടൊപ്പം ഒരു ആത്മഹത്യാക്കുറിപ്പെന്ന് തോന്നിക്കുന്ന കുറിപ്പും ദമ്ബതികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ദമ്ബതികൾ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Husband hangs himself after decorating wife's body with flowers