കോട്ടയം: ഓർത്തഡോക്‌സ്-യാക്കോബായ സഭ തർക്കത്തിൽ സമാധാനത്തിന് വിട്ടുവീഴ്‌ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്‌സ് സഭ. സുപ്രീം കോടതി വിധി അംഗീകരിച്ചാൽ വിട്ടു വീഴ്‌ചകൾക്ക് തയ്യാറെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ദേവലോകം പെരുന്നാളിനിടെയാണ് കാതോലിക്കാ ബാവയുടെ പ്രതികരണം.
നീതിയുടെ അടിസ്ഥാനത്തിലുള്ള സമാധാനം അതിന് മാത്രമേ നിലനിൽപ്പുള്ളു എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല അന്നും ഇന്നും എന്നും എല്ലാ സഭാ സ്‌നേഹികളും രാഷ്‌ട്രിയക്കാരും പറയുന്ന ഒന്നാണ് എങ്ങനെയെങ്കിലും മലങ്കരസഭയിൽ സമാധാനം ഉണ്ടാകണം എന്നത്. എന്നാൽ അതിന് സുപ്രീം കോടതി വിധിയും 1934ലെ ഭരണഘടനയും അനുസരിക്കാതെ ഒരു വിട്ടുവീഴ്‌ചകളും ഉണ്ടാകില്ല. അതെല്ലാവരും ഓർത്തിരിക്കേണ്ട ഒരു കാര്യമാണ് എന്നും കാതോലിക്കാ ബാവ പറഞ്ഞു.
The Orthodox Church is ready to compromise for peace in the Orthodox-Jacobean Church dispute.