പാലക്കാട്: ലോറിക്കു പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശിനി ഇവിയോൺ (25) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരണം സ്ഥീരികരിച്ചത്. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ചുവട്ട് പാടത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ഇവിയോണിന്റെ സുഹ്യത്തായ സനൽ (25) നേരത്തെ മരിച്ചിരുന്നു.
ഇരുവരും ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയപ്പോളാണ് ബൈക്ക് ലോറിക്കു പിന്നിൽ ഇടിച്ചത്. അപകടം നടന്നയുടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സനൽ മരിച്ചിരുന്നു.
The woman who was undergoing treatment also died in the accident when the bike hit the back of the lorry.