ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. അപകടസമയത്ത് പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടൈ പുതുപ്പട്ടി ഫ്‌ലൈ ഓവറില്‍ വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
മേപ്പയൂർ ജനകീയമുക്ക് പാറച്ചാലിൽ വീട്ടിൽ ശോഭയും ശോഭനയും സഹോദരങ്ങളായ ഗോവിന്ദൻ ബാലകൃഷ്ണൻ എന്നിവരുടെ ഭാര്യമാരാണ്. തിരുച്ചിറപ്പള്ളി പവർ ഗ്രിഡ് ജീവനക്കാരൻ ആയ ബന്ധു മിഥുൻരാജിനെ കാണാൻ പോയതായിരുന്നു. മിഥുന് തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. സ്ഥലം മാറി പോകുന്നത് മുമ്പ് തമിഴ്നാട് സന്ദർശിക്കാൻ പോയതാണ്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് നിഗമനം.
Two Malayalis die tragically after their car loses control and crashes into a bridge guardrail.